Daivam Thannathallathonnum | ദൈവം തന്നതല്ലാതൊന്നും | RAJESH ATHIKKAYAM | രാജേഷ് അത്തിക്കയം - Video
PUBLISHED:  Oct 23, 2012
DESCRIPTION:
ഗാനം : ദൈവം തന്നതല്ലാതൊന്നും....
രചന: രാജേഷ് അത്തിക്കയം (athikkayam@gmail.com)
സംഗീതം: ജോജി ജോൺസ്
ആലാപനം: ചിത്ര അരുൺ
**********************************************
ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്‍റെ ജീവിതത്തിൽ...
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തിൽ...
ഇന്നോളം ദൈവമെന്നെ
കാത്തതോർത്തു പോകുകിൽ...
എത്രകാലം ജീവിച്ചെന്നാലും
നന്ദിയേകിത്തീരുമോ...


ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്‍റെ ജീവിതത്തിൽ...
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തിൽ...


മെഴുതിരിനാളം തെളിയും പോൽ
നീയെന്നാത്മാവിൽ പ്രകാശമായ്...
ഇരുളലമൂടും ഹൃദയത്തിൽ
നിന്‍റെ തിരുവചനം ദീപ്‌തിയായ്...
കാൽവരിക്കുന്നെൻ മനസ്സിൽ കാണുന്നിന്നു ഞാൻ
ക്രൂശിതന്റെ സ്നേഹരൂപം ഓർത്തുപാടും ഞാൻ...
ഓ..എൻ്റെ സ്നേഹമേ...പ്രാണന്റെ ഗേഹമേ...
നിന്നിൽ മറയട്ടെ ഞാൻ....


ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്‍റെ ജീവിതത്തിൽ...
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തിൽ...


എന്‍റെ സങ്കടത്തിൽ പങ്കുചേരും
ദൈവം ആശ്വാസം പകർന്നിടും...
എന്നിൽ സന്തോഷത്തിൻ വേളയേകും
എന്നുമെന്നും നന്മയേകിടും...
പിഴവുകളേറ്റുചൊന്നാൽ ക്ഷമയരുളും
തിരുഹൃദയം എനിക്കായ് തുറന്നുതരും...
ഓ..എൻ്റെ ദൈവമേ...ജീവന്റെ മാർഗ്ഗമേ...
നിന്നോടു ചേരട്ടെ ഞാൻ...


ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്‍റെ ജീവിതത്തിൽ...
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തിൽ...
ഇന്നോളം ദൈവമെന്നെ
കാത്തതോർത്തു പോകുകിൽ...
എത്രകാലം ജീവിച്ചെന്നാലും
നന്ദിയേകിത്തീരുമോ...


ദൈവം തന്നതല്ലാതൊന്നും
ഇല്ല എന്‍റെ ജീവിതത്തിൽ...
ദൈവത്തിന്റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തിൽ...
follow us on Twitter      Contact      Privacy Policy      Terms of Service
Copyright © BANDMINE // All Right Reserved
Return to top