Vijay Yesudas new song 2017 Ente Vidyalayam എന്‍റെ വിദ്യാലയം - Video
PUBLISHED:  Apr 05, 2017
DESCRIPTION:
പുതുതലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നാദത്തിലൂടെ ചിറകുകൾ നൽകിയ യുവ ഗാനഗന്ധർവൻ വിജയ് യേശുദാസ് ആലപിച്ച മ്യൂസിക്കൽ ആൽബം.

Singer : Shri Vijay Yesudas
Music : Prasad N A (www.prasadna.in) Mobile: 9947405467
Album Director : Rajaneesh T R, Mobile:8547705445
Camera: Sandeep Marady
Lyrics: Dr Joji Kuriakose
Screen Play : Renjith Mohan Peringazha, Mobile: 9946181744
Story: Aswin Mani James
Editing : Boby John
Colourist: Jose Arukalil
Assistant Director: Prajeesh Chandran
Producer : Dr Joji Kuriakose

Contact email : jvkproductions.india@gmail.com

Orchestration;
Keyboard & Programming: Sylesh Narayanan,
Flute: Rajesh Cherthala,
Tabala: Shyam Kumar,
Guitar: Anil Raj,
Base Guitar: Dileep Kalabhavan,
Track Singer: Praveen Neeraj,
Track Recording: Narayana Digital Kalamassery, Sound Engineer-Sanu Gopinath,
Straight Song Recording:My Studio Kochi, Sound, Sound Engineer-Sai Prakash.
Mixing: Balamurali Sasidharan- Media Park Digital Studio Trikkakkara.

Inspired by Nirmala High School ,Muvattupuzha 1990 SSLC Batch;
Special thanks to Jojo Theruvan, Gibu Jacob, Jimmy Mathew, Mathew J Marattil, Tmbu Mathew, Nevin Xavier, Niba Biju, Pravin Kumar Kakkattel, Rejani Paul, Renjini Praveen, Santhosh Mathew , Rashim Mannathookkaran, Rajesh Joseph, Thomas Paul, Jaise Kuriakose, Anil Vavchan and Prema

Special Thanks to Mr Kurian Mathew, Mr Sharath George Benny and Dr Deepa Jacob

ഈ സംഗീത ഉപഹാരത്തിൻറെ അണിയറയിൽ - കഴിഞ്ഞ കാലത്തിന്റെ നഷ്ട സ്വപ്നങ്ങളിൽ ചാലിച്ചെടുത്ത ഡോ . ജോജി കുര്യാക്കോസിന്‍റെ പ്രണയാർദ്രമായ വരികൾക്ക് ശ്രദ്ധേയനായ സംഗീത സംവിധായകൻ പ്രസാദ് എൻ.എ. ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നു .

യുവ സംവിധായകൻ രജനീഷ് .റ്റി.ആർ സംവിധാനം നിർവഹിച്ചിരിക്കുന്നു

ആർഭാടങ്ങളുടെ കുത്തൊഴുക്കിൽ പെടാതെ മനസ്സിൽ കെടാതെ തെളിഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടത്തെ ഒപ്പിയെടുത്ത് നിങ്ങൾക്കായ് സമർപ്പിക്കുന്നത് ജെ. വി. കെ . പ്രൊഡക്ഷൻസ് ആണ് . " എന്‍റെ വിദ്യാലയം" എന്ന മ്യൂസിക്കൽ ആൽബം രജനീഷ് റ്റി. ആർ .-ന്റെ സംവിധാനത്തിൽ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സന്ദീപ് മാറാടിയാണ്‌.

അശ്വിൻ മാണി ജയിംസിന്റെ ആശയത്തിന് രഞ്ജിത്ത് മോഹൻ പെരിങ്ങഴ തിരക്കഥ ഒരുക്കിയിരിക്കുന്നു .ചിത്രസംയോജനം നടത്തിയിരിക്കുന്നത് എഡിറ്റർ ബോബി ജോൺ ആണ് .

തൊണ്ണൂറുകാലത്തിന്‍റെ മധുര സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ജോൺസ്‌ ,ഗോപിക , ദേവപ്രഭ, എന്നീ അഭിനേതാക്കളും വടകര സെന്റ് ജോൺസ്‌ സ്കൂളിലെ വിദ്യാർത്ഥികളുമാണ് .

ഒപ്പം ഈ കൊച്ചു സംരംഭം ഞങ്ങളുടേതു മാത്രമല്ല എന്ന് കൂടി ഓർമിപ്പിക്കട്ടെ ...ഇതിൽ നിങ്ങളും ഉണ്ട് തീർച്ച…

എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ ഓർമകൾക്ക്
എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ ഓർമകൾക്ക്
നിനവിൻ നറുമലർ മധു നുകരാനായ്
പോയ വസന്തമേ മടങ്ങി വരൂ
എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ ഓർമകൾക്ക്

മനസ്സിൻ മണിച്ചെപ്പിൽ മാഞ്ഞുപോകാതെ നാം
ഒരു മയിൽ പീലിപോൽ ചേർത്തുവച്ചു
മനസ്സിൻ മണിച്ചെപ്പിൽ മാഞ്ഞുപോകാതെ നാം
ഒരു മയിൽ പീലിപോൽ ചേർത്തുവച്ചു
നിറമുള്ള കൗമാര നഷ്ട ചിത്രങ്ങളേ
തിരികെ വരൂ എന്റെ കൂടെ വരൂ
സുന്ദര സ്വപ്നങ്ങൾ നെയ്തു തരൂ …..
എത്ര മനോഹരം എന്റെ വിദ്യാലയം …..

പനിമതി പോലെ പ്രണയവർണങ്ങളന്ന്
തനുവിലും കരളിലും പെയ്തിറങ്ങി
പനിമതി പോലെ പ്രണയവർണങ്ങളന്ന്
തനുവിലും കരളിലും പെയ്തിറങ്ങി
വിറയാർന്ന ചുണ്ടിൽ നിന്നുതിരാത്ത വാക്കുകൾ
അകതാരിലെങ്ങോ വിതുമ്പി നിന്നു
മിഴികളയച്ചന്ന് കാത്തിരുന്നു ....

എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ ഓർമകൾക്ക്
നിനവിൻ നറുമലർ മധു നുകരാനായ്
പോയ വസന്തമേ മടങ്ങി വരൂ
എത്ര മനോഹരം എന്റെ വിദ്യാലയം
എന്തു മധുരമീ …..ഓർമകൾക്ക് …..
follow us on Twitter      Contact      Privacy Policy      Terms of Service
Copyright © BANDMINE // All Right Reserved
Return to top